പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന് ജന്മം സ്നേഹമയം
അല്ലിമലര്ക്കാവില് കൂത്തു കാണാന്‍ വന്നോരമ്പലപ്പൈങ്കിളിയേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന് ജന്മം സ്നേഹമയം
താമരമാലയുമായി നീ മെല്ലെ ചേര്‍ന്നു നിന്നില്ലേ
ചുമ്പനത്തേന് നുകര്‍ന്നില്ലേ നാം സാന്ത്വനമായി നിറഞ്ഞില്ലേ
കുളിര് വീണരാവുകളില് പനിനീരു പെയ്യുമ്പോള്‍
ഏതോ കനവില്‍ നാം ചേര്ന്നലിഞ്ഞില്ലേ
പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന് ജന്മം സ്നേഹമയം
ജീവിതനദിയൊഴുകുമ്പോള് പൊന്നലയുളകുമ്പോള്
പ്രണയനിലാമഴയില്‍ മുങ്ങി ഒഴുകി മധുവിധുകാലം
പുതുനാമ്പുണരുന്നു ഒരു കുഞ്ഞുണരുന്നു
കരളില്‍ ആശാലത പൂത്തുലയുന്നു
പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന് ജന്മം സ്നേഹമയം