Krsnaa kamalanayanaa

കൃഷ്ണാ കമലനയനാ
Work
Year
Language

കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ
കാത്തുനില്‍പ്പൂ നിന്റെ രാധാ

കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ
കമനീമണിയാം രാധ
കാളിന്ദീതടത്തിലെ കളിമണ്‍കുടിലിലെ
കമനീമണിയാം രാധ
കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ
കാത്തുനില്‍പ്പൂ നിന്റെ രാധാ

ഗോപികമാരുടെ പാല്‍ക്കുടം തുള്ളും
ഗോവര്‍ദ്ധനത്തിന്നരികില്‍
ഗോപികമാരുടെ പാല്‍ക്കുടം തുള്ളും
ഗോവര്‍ദ്ധനത്തിന്നരികില്‍
മാരകാകളി പാടി മാധവാ മുഖം തേടി
മാലതീസദനമിതലങ്കരിച്ചൂ
കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ
കാത്തുനില്‍പ്പൂ നിന്റെ രാധാ

മഞ്ഞില്‍ കുളിച്ചു മദാലസധാത്രിയായ്
മന്ദഹസിക്കുമീ ചന്ദ്രികയില്‍
രാസകേളികളാടി രാഗലഹരി ചൂടി
രാത്രിയുറക്കൊഴിക്കാന്‍ കൊതിപ്പൂ
രാജീവലോചനനെ വിളിപ്പൂ
കൃഷ്ണാ ! കമലദലനയന ! ശ്രീകൃഷ്ണാ - നിന്നെ
കാത്തുനില്‍പ്പൂ നിന്റെ രാധാ

kṛṣṇā ! kamaladalanayana ! śrīkṛṣṇā - ninnĕ
kāttunilppū ninṟĕ rādhā

kāḽindīdaḍattilĕ kaḽimaṇguḍililĕ
kamanīmaṇiyāṁ rādha
kāḽindīdaḍattilĕ kaḽimaṇguḍililĕ
kamanīmaṇiyāṁ rādha
kṛṣṇā ! kamaladalanayana ! śrīkṛṣṇā - ninnĕ
kāttunilppū ninṟĕ rādhā

gobigamāruḍĕ pālkkuḍaṁ tuḽḽuṁ
govarddhanattinnarigil
gobigamāruḍĕ pālkkuḍaṁ tuḽḽuṁ
govarddhanattinnarigil
māragāgaḽi pāḍi mādhavā mukhaṁ teḍi
māladīsadanamidalaṅgariccū
kṛṣṇā ! kamaladalanayana ! śrīkṛṣṇā - ninnĕ
kāttunilppū ninṟĕ rādhā

maññil kuḽiccu madālasadhātriyāy
mandahasikkumī sandrigayil
rāsageḽigaḽāḍi rāgalahari sūḍi
rātriyuṟakkŏḻikkān kŏdippū
rājīvalosananĕ viḽippū
kṛṣṇā ! kamaladalanayana ! śrīkṛṣṇā - ninnĕ
kāttunilppū ninṟĕ rādhā