സുകുമാരകലകള്‍ സ്വര്‍ണ്ണം പൊതിയും
ഭഗവതീവിഗ്രഹമേ നിന്റെ
പുറം കാല് മൂടും മുടിയില്‍ ചൂടുവാന്‍
ഒരുകുല മുന്തിരിപ്പൂക്കള്‍
ചിറകുള്ള മുന്തിരിപ്പൂക്കള്‍
മന്ത്രത്തില്‍ കുതിര്‍ത്തൊരാളണിയിച്ചതോ നിന്റെ
ഗന്ധര്വന് കൊണ്ടൂവന്നു തൊടുവിച്ചതോ?
മനസ്സില്‍ കണ്ടതുമെത്തയില് വീഴ്ത്തുമീ
മൃഗമദതിലകങ്ങള്‍ നെറ്റിയില്‍ മൃഗമദതിലകങ്ങള്‍
എനിക്കുവേണം ഇവ എനിക്കുവേണം
കന്ദര്‍പ്പന്‍ കൊണ്ടുവന്നു നടയ്ക്കുവെച്ചോ
യുദ്ധതന്ത്രത്തില്‍ ജയിച്ചുനീ പിടിച്ചെടുത്തോ?
മിഴികള്ക്കുള്ളിലേ പൊയ്കയില്‍ നീന്തുമീ
കൊടിയടയാളങ്ങള്‍ മദനന്റെ കൊടിയടയാളങ്ങള്‍
എനിക്കു വേണം ഇവ എനിക്കു വേണം