വീട്ടിലിന്നലെ വടക്കുനിന്നാരോ
വിരുന്നു വന്നതു ഞാനറിഞ്ഞു
വിരിഞ്ഞു നില്ക്കും സ്വപ്നവുമായ് നീ
ഒരുങ്ങി നിന്നതും ഞാനറിഞ്ഞു
ഒരുങ്ങി നിന്നതും ഞാനറിഞ്ഞു (വീട്ടിലിന്നലെ)
പാതി ചാരിയ വാതിലിന്നരികില്
കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി
എന്തു തോന്നി പെണ്ണേ എന്തു തോന്നി ?
ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ
ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി
പോ പെണ്ണേ പോടി പെണ്ണേ
ചിലക്കാതേ (വീട്ടിലിന്നലെ)
കല്യാണദിവസമടുക്കുമ്പോള് പെണ്ണിന്
കരളിനകത്തൊരു പെരുന്നാള്‍
കളിയാണ് -ചിരിയാണ് - പാട്ടാണ്
കളിയാണ് ചിരിയാണ് പാട്ടാണ്
കവിളത്തു കുങ്കുമപ്പൂക്കളാണ്
കവിളത്തു കുങ്കുമപ്പൂക്കളാണ് (വീട്ടിലിന്നലെ)