Title (Indic)കുറുമൊഴിമുല്ലപ്പൂത്താലവുമായി WorkKoottukar Year1966 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Performer KJ Yesudas Writer Vayalar Ramavarma LyricsMalayalam(പു) കുറുമൊഴിമുല്ലപ്പൂത്താലവുമായി കുളിച്ചു തൊഴുതു വരുന്നവളേ പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ (സ്ത്രീ) ആരെങ്കിലും വന്നു കണ്ടാലോ അര്‍ത്ഥം വെച്ചു ചിരിച്ചാലോ (2) ഞാനില്ല – ഞാനില്ല – ഞാനില്ല (പു) പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ (സ്ത്രീ) ഞാനില്ല – ഞാനില്ല – ഞാനില്ല (പു) നിന്റെ കിനാവിന്റെ ഇളനീരേതൊരു നീലക്കാര്‍വര്‍ണ്ണനു നേദിച്ചു നിന് പ്രേമപൂജാപുഷ്പങ്ങളാരുടെ അമ്പലനടയില്‍ പൂജിച്ചു (2) (സ്ത്രീ) മറ്റൊരു ദേവനെനിക്കില്ല മറ്റൊരു ശ്രീകോവിലില്ല (പു) പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ (സ്ത്രീ) ഞാനില്ല – ഞാനില്ല – ഞാനില്ല (പു) തൊടുന്നതെല്ലാം പൊന്നാകും നിന് താമരവളയകൈവിരലാല് എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ മണ്വിളക്കെന്നു കൊളുത്തും നീ (2) (സ്ത്രീ) വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ വിവാഹമോതിരമണിഞ്ഞോട്ടേ English(pu) kuṟumŏḻimullappūttālavumāyi kuḽiccu tŏḻudu varunnavaḽe pudumaḻa kŏḽḽeṇḍa pŏnvĕyil kŏḽḽeṇḍa paccilakkuḍakkīḻil ninnāṭṭe - ĕnṟĕ paccilakkuḍakkīḻil ninnāṭṭe (strī) ārĕṅgiluṁ vannu kaṇḍālo artthaṁ vĕccu siriccālo (2) ñānilla – ñānilla – ñānilla (pu) pudumaḻa kŏḽḽeṇḍa pŏnvĕyil kŏḽḽeṇḍa paccilakkuḍakkīḻil ninnāṭṭe (strī) ñānilla – ñānilla – ñānilla (pu) ninṟĕ kināvinṟĕ iḽanīredŏru nīlakkārvarṇṇanu nediccu nin premabūjābuṣpaṅṅaḽāruḍĕ ambalanaḍayil pūjiccu (2) (strī) maṭrŏru devanĕnikkilla maṭrŏru śrīgovililla (pu) pudumaḻa kŏḽḽeṇḍa pŏnvĕyil kŏḽḽeṇḍa paccilakkuḍakkīḻil ninnāṭṭe (strī) ñānilla – ñānilla – ñānilla (pu) tŏḍunnadĕllāṁ pŏnnāguṁ nin dāmaravaḽayagaiviralāl ĕn manorājyattĕ devālayattilĕ maṇviḽakkĕnnu kŏḽuttuṁ nī (2) (strī) vṛścigavṛtamŏnnu kaḻiññoṭṭe vivāhamodiramaṇiññoṭṭe