ചിങ്കാരപ്പെണ്ണിന്റെ കാതില്‍ - വന്നു
കിന്നാരം ചോദിച്ച കാറ്റേ - നിന്നു
തന്നാനം പാടുന്ന കാറ്റേ (ചിങ്കാരപ്പെണ്ണിന്റെ)
കാണാതെ നാണിച്ചു നില്ക്കും - നിന്റെ
കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
നിന്റെ കാതില്‍ .
നിന്റെ കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
കാണാത്ത നാടിന്റെ മാറില്‍ - നിന്നാ
കാലൊച്ച ഞാനിന്നു കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)
വെള്ളാമ്പല്ച്ചോലയിലൂടെ - കളി
വള്ളം തുഴഞ്ഞു വന്ന നേരം
കളിവള്ളം .
കളിവള്ളം തുഴഞ്ഞു വന്ന നേരം
വെള്ളായം വീശിയ കുന്നില്‍ - നിന്നാ
പുല്ലാങ്കുഴല്‍ വിളി കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)
മായാത്ത പൂത്താലി തന്നൂ - എന്റെ
മാരന് കിനാവിലിന്നു വന്നൂ
എന്റെ മാരന്.
എന്റെ മാരന് കിനാവിലിന്നു വന്നൂ
പാടാത്ത പാട്ടു ഞാന്‍ പാടും - ഇന്നു
ചൂടാത്ത പൂവു ഞാന്‍ ചൂടും. (ചിങ്കാരപ്പെണ്ണിന്റെ)