പൂമുല്ല പൂത്തല്ലൊ പൂമാല കോര്ത്തല്ലൊ
പൂജയ്ക്കു പൂവില്ലെ പൂക്കൂടയില്‍?
പൂമുല്ലപൂത്തിട്ടും പൂമാലകോര്ത്തിട്ടും
പൂജാരി വന്നില്ല പൂത്തറയില്‍...
മണീദീപം മങ്ങാതെ മങ്ങാതെ സൂക്ഷിച്ച
കുടിലിന്റെ കരളിന്റെ ശ്രീകോവിലില്‍
അനുരാഗ മന്ത്രങ്ങള്‍ ചൊല്ലാന്‍ മറന്നു
പ്രണയവിലോലന് മമഗായകന്
കിന്നാരം ചോദിച്ചു ചാരത്തു വന്നൊന്നും
തന്നീല തന്നീലെന് പ്രാണനാഥന്
കളിവാക്കുകൊണ്ടെന്നെ കളിയാക്കും നേരം
കതിര്തൂകും പുഞ്ചിരി എങ്ങുപോയി?
കാണാതെ കണ്ടപ്പോള്‍ എല്ലാം പറഞ്ഞൊന്നു
കാലുപിടിയ്ക്കാന് മറന്നുപോയി
കരളിന്റെ ജാലക ശീലകള്‍ കണ്ടഞാന്‍
കരയാതെ നില്ക്കാന് മറന്നുപോയി
പൂമുല്ല പൂത്തല്ലൊ പൂമാല കോര്ത്തല്ലൊ
പൂജയ്ക്കു പൂവില്ലെ പൂക്കൂടയില്‍?
പൂമുല്ലപൂത്തിട്ടും പൂമാലകോര്ത്തിട്ടും
പൂജാരി വന്നില്ല പൂത്തറയില്‍...