Kodumbuvallam tulanyanyauvarum

കൊതുമ്പുവള്ളം തുഴഞ്ഞുവരും
Year
Language

കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി

കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറുമിതീര്‍ത്ത കൊല്ലത്തി (2)
പഴശ്ശിയിലെ തമ്പുരാനു പരിച തീര്‍ത്ത കൊല്ലത്തി പണ്ടു പരിച തീര്‍ത്ത കൊല്ലത്തി
ഉദിക്കുമ്പോല്‍ ചുവക്കുന്ന മാനത്ത്‌
ഉലയൂതി തീപടര്‍ത്തണകൊല്ലത്തീ (ഉദിക്കുമ്പോള്‍..) ഓ..(കൊതുമ്പുവള്ളം..)

ചിങ്ങനിലാപ്പെണ്ണിനൊരു ചിലമ്പുതീര്‍ത്ത കൊല്ലത്തി ഓ.. (2)
കന്നിതുലാകാര്‍മുകിലിനുവില്ലുതീര്‍ത്ത കൊല്ലത്തി മഴവില്ലുതീര്‍ത്തകൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്‌
കൊടുങ്കാറ്റിന്‍പങ്കതീര്‍ത്തൊരു കൊല്ലത്തീ (2) ഓ..(കൊതുമ്പുവള്ളം..)

വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌ വീണ തീര്‍ത്ത കൊല്ലത്തി ഓ..
വയലാറിലെ കുടിലുകള്‍ക്കു വിളക്കു തീര്‍ത്ത കൊല്ലത്തി കൊടി വിളക്കുതീര്‍ത്ത കൊല്ലത്തി
ഉറങ്ങുമ്പോള്‍ കറുക്കുന്ന മാനത്ത്‌
ഒരു വെള്ളി പൂവിടര്‍ത്തണ കൊല്ലത്തീ (2) ഓ.. (കൊതുമ്പുവള്ളം..)

kŏdumbuvaḽḽaṁ tuḻaññuvaruṁ kŏccubulakkaḽḽi
ninṟĕ kŏydarivāḽ tīrttadedŏru kŏllappaṇikkatti

kŏdumbuvaḽḽaṁ tuḻaññuvaruṁ kŏccubulakkaḽḽi
ninṟĕ kŏydarivāḽ tīrttadedŏru kŏllappaṇikkatti kŏllappaṇikkatti

uṇṇiyārscappĕṇṇinu paṇḍuṟumidīrtta kŏllatti (2)
paḻaśśiyilĕ tamburānu parisa tīrtta kŏllatti paṇḍu parisa tīrtta kŏllatti
udikkumbol suvakkunna mānatt‌
ulayūdi tībaḍarttaṇagŏllattī (udikkumboḽ..) o..(kŏdumbuvaḽḽaṁ..)

siṅṅanilāppĕṇṇinŏru silambudīrtta kŏllatti o.. (2)
kannidulāgārmugilinuvilludīrtta kŏllatti maḻavilludīrttagŏllatti
paḍiññāṟe kaḍalinṟĕ miṭratt‌
kŏḍuṅgāṭrinpaṅgadīrttŏru kŏllattī (2) o..(kŏdumbuvaḽḽaṁ..)

viplavattin pāṭṭugārkk‌ vīṇa tīrtta kŏllatti o..
vayalāṟilĕ kuḍilugaḽkku viḽakku tīrtta kŏllatti kŏḍi viḽakkudīrtta kŏllatti
uṟaṅṅumboḽ kaṟukkunna mānatt‌
ŏru vĕḽḽi pūviḍarttaṇa kŏllattī (2) o.. (kŏdumbuvaḽḽaṁ..)