താരങ്ങള്‍ തൂവും ഹേമന്തരാവില്‍
നാണിച്ചുപോയോ നീയിന്ദുകന്യേ..
മോഹാങ്കണത്തില് പെയ്യുന്ന മഞ്ഞില്‍
കോരിത്തരിച്ചോ നീയിന്നു ധന്യേ
മന്ദാനിലന്‍ തഴുകുന്നുവോ..
സ്നേഹാംബരം അഴിയുന്നുവോ..
നീലാംബരം പൂക്കുന്നുവോ
(താരങ്ങള്‍)
മൌനങ്ങളില് വാചാലമാം
നിന്നോര്‍മ്മ ഗീതമായ്..
യാമങ്ങളില്‍ ഏകാകിയായ്
ആ ഗാനം മൂളുന്നൂ..
ഇണയല്ലയോ പ്രിയയല്ലയോ
നിനവല്ലയോ നിഴലല്ലയോ
സ്നേഹാര്‍ദ്രമെന്‍ സൗഭാഗ്യമേ
(താരങ്ങള്‍)
താളങ്ങളില്‍ രാഗാഞ്ജനം
മോഹാശ്രു ചോലയായ്
നാദങ്ങളില്‍ തേനൂറുമീ
രാപ്പാടി കേഴുന്നൂ..
സ്വരമുല്ലയില് ലയവല്ലികള്
ശ്രുതിമൊട്ടിടും ജതിഗന്ധമോ
ഭാവാര്ദ്രമെന് സംഗീതമേ
(താരങ്ങള്‍)