താളം തെറ്റിയ രാഗങ്ങള്‍
തകര്‍ന്ന ജീവിതങ്ങള്‍
കാലം രചിച്ച കോലങ്ങള്‍
കറുത്ത ചിത്രങ്ങള്‍
(താളം)
അഭിസാരികയായ് അണിഞ്ഞൊരുങ്ങും
നഗരത്തിന് നടനം...
അപസ്വരങ്ങള്‍ അവതാളങ്ങള്‍...
അലറും പൊയ്മുഖങ്ങള്‍...
വേദാന്തജാലങ്ങള്...
ഇവിടെ വേരറ്റു വീഴുന്നു...
(താളം)
പകലിന് തേരുകള്‍ തകര്‍ന്നിടുമ്പോള്‍
ഉണരും വാതിലുകള്‍...
സ്വപ്നങ്ങള്‍ക്കും വാടക വാങ്ങും
മാംസപ്പൂക്കടകള്...
ആദര്‍ശസംഹിതയോ...
കാവല്നായ്പോലെ കിടക്കുന്നു...
(താളം)