ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
സ്വര്‍ണ്ണമല്ലി നിന് മനസ്സില്‍ പൂത്തു മറ്റൊരു താരാട്ട്
ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
താളമിടും കാറ്റേ താമര പൂം കാറ്റേ (2)
തങ്കക്കുടത്തിന് പൂ വയറ്റില്‍ ആണ് പൂവോ പെണ് പൂവോ
പൂ വിരിഞ്ഞു കാണാന്‍ പുളകമാല ചാര്‍ത്താന്‍
മാസം എത്ര ദിവസം എത്ര നാഴികകള്‍ എത്ര
ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
സ്വര്‍ണ്ണമല്ലി നിന് മനസ്സില്‍ പൂത്തു മറ്റൊരു താരാട്ട്
ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
കാത്തിരിക്കും ഞാനെന്‍ കണ്ണിലെണ്ണ തൂവി (2)
പൊന്നിന് കുടത്തിന് വേദനയില്‍ കരയാമോ ചിരിക്കാമോ
ആ വെളിച്ചം പൂത്താല്‍ ആ മുഖത്തിന് മുന്പില്
വേനല്‍ എന്ത് വര്ഷമെന്തു വസന്തമെനിക്കെല്ലാം
ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്
സ്വര്‍ണ്ണമല്ലി നിന് മനസ്സില്‍ പൂത്തു മറ്റൊരു താരാട്ട്
ചന്ദനക്കുളിര്‍ ചൂടി വരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട്