കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
നിന്നെക്കാണാന്‍
കടവിന്നരികില്‍.... കടവിന്നരികില്‍
ഒരുങ്ങിനിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍
കായല്‍ക്കരയില്‍....
കൂന്തല്‍മിനുക്കീ.... പൂക്കള്‍ചൂടീ
കൂന്തല്‍മിനുക്കീ പൂക്കള്‍ചൂടീ
കുറിഞാന്‍ തൊട്ടൊരുനേരം
കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും
നിന്നുടെ ഓര്‍മ്മയിലല്ലോ
ആ....ആ..
കായല്‍ക്കരയില്‍......
പന്തലൊരുക്കീ.... ആശകളെന്നില്‍....
പന്തലൊരുക്കീ ആശകളെന്നിന്‍
പനിനീര് പെയ്യണനേരം
കയ്യുവിറച്ചതും ഉള്ളുപിടച്ചതും
മംഗളചിന്തയിലല്ലോ
ആ....ആ.....
കായല്‍ക്കരയില്‍....