ജീവിതമേ...നിന് നീലക്കയങ്ങള്‍
ജീവികള്‍ അറിയുന്നില്ലാ
കരകള്‍ തകര്‍ക്കും ഗതികള്‍ മറന്നും
ഒഴുകുകയല്ലോ ഇതിലെ
ഇതിലെ…ഇതിലെ..ഇതിലെ
(ജീവിതമേ)
കുറച്ചു നേരം ഒരുമിച്ചൊഴുകും
ഇടയ്ക്കു പിന്നെ പലവഴിയാകും (കുറച്ചു )
മോഹിതരാകും കാമിതരാകും
രതിസങ്കേതം തിരയും …
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)
പിരിഞ്ഞു പോകും വീണ്ടും ചേരും
തുടര്‍ന്ന് നീളും കഥകളുമായി (പിരിഞ്ഞു )
ആശകള്‍ വില്‍ക്കും ചതികള്‍ കൊല്ലും
പല വര്‍ണങ്ങള്‍ അറിയും
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)