കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു
കിളുന്നുപെണ്ണിന് കവിളിലൊരാളുടെ
കൈവിരേലെഴുതിയ കുറികണ്ടൂ
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു
മറച്ചിടേണ്ടതു കൈമലരാല്‍ നീ
തടുത്തതും ഞാന്‍ കണ്ടു ഈ
മണപ്പുറങ്ങളില്‍ കാലുകള്‍ നാലും
എഴുതൊയൊരഴകും കണ്ടു
ഉള്ളിന്നുള്ളില് കൊതിച്ചതും കണ്ടു
നെഞ്ചില്‍ അല്ലിവിടര്ന്നതും കണ്ടു
താനതന്തത്താനതന്തത്താനാ...
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു
ഒളിച്ചിടേണ്ടടി കളത്തിനുള്ളില്‍
ഒളിച്ചിരുന്നതറിഞ്ഞൂ തേന്‍
കനിഞ്ഞ കൈതക്കൂമ്പുകള്‍ തേടി
കരങ്ങള്‍ നീണ്ടതറിഞ്ഞൂ
കള്ളിപ്പെണ്ണിന് ചുണ്ടില്‍ മീശകൊണ്ടു
മെയ്യില്‍ കൈകള്‍ പടര്‍ന്നതും കണ്ടു
താനതന്തത്താനതന്തത്താനാ...
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു