Kavililende kungumam

കവിളിലെന്തെ കുങ്കുമം
Year
Language

കവിളിലെന്തേ കുങ്കുമം
കണ്ണിലെന്തേ സംഭ്രമം
കവിളിലെന്തേ കുങ്കുമം
കണ്ണിലെന്തേ സംഭ്രമം
മണ്ഡപത്തില്‍ മാരനെത്തി
മാലയിടാറാകുമ്പോള്‍ (കവിളിലെന്തേ)

ഹൊയ് ഹൊയ് ഹൊയ്
മണിയറയില്‍ തോഴിമാര്‍
കള്ളീ നിന്നെ തള്ളീടും
മണിയറയില്‍ തോഴിമാര്‍
കള്ളീ നിന്നെ തള്ളീടും
കളി പറയും കാമുകന്‍
കാതില്‍ ചൊല്ലും മെല്ലെ മെല്ലെ (കവിളിലെന്തേ)

കൊട്ടു കേള്‍ക്കും നേരത്ത്
കുരവ കേള്‍ക്കും നേരത്ത്
കൊട്ടു കേള്‍ക്കും നേരത്ത്
കുരവ കേള്‍ക്കും നേരത്ത്
കൂട്ടുകാരി ചൊല്ലിടും
കുത്തുവാക്കു കേള്‍ക്കും നേരം (കവിളിലെന്തേ)

പട്ടു മെത്തയിലേറി നീ
പാലെടുത്തു നീട്ടണം
പട്ടു മെത്തയിലേറി നീ
പാലെടുത്തു നീട്ടണം
തുമ്പു നുള്ളിയ വെറ്റില
തുളസിവെറ്റില നീട്ടണം പെണ്ണേ (കവിളിലെന്തേ)

kaviḽilĕnde kuṅgumaṁ
kaṇṇilĕnde saṁbhramaṁ
kaviḽilĕnde kuṅgumaṁ
kaṇṇilĕnde saṁbhramaṁ
maṇḍabattil māranĕtti
mālayiḍāṟāgumboḽ (kaviḽilĕnde)

hŏy hŏy hŏy
maṇiyaṟayil toḻimār
kaḽḽī ninnĕ taḽḽīḍuṁ
maṇiyaṟayil toḻimār
kaḽḽī ninnĕ taḽḽīḍuṁ
kaḽi paṟayuṁ kāmugan
kādil sŏlluṁ mĕllĕ mĕllĕ (kaviḽilĕnde)

kŏṭṭu keḽkkuṁ neratt
kurava keḽkkuṁ neratt
kŏṭṭu keḽkkuṁ neratt
kurava keḽkkuṁ neratt
kūṭṭugāri sŏlliḍuṁ
kuttuvākku keḽkkuṁ neraṁ (kaviḽilĕnde)

paṭṭu mĕttayileṟi nī
pālĕḍuttu nīṭṭaṇaṁ
paṭṭu mĕttayileṟi nī
pālĕḍuttu nīṭṭaṇaṁ
tumbu nuḽḽiya vĕṭrila
tuḽasivĕṭrila nīṭṭaṇaṁ pĕṇṇe (kaviḽilĕnde)