ചന്ദ്രമുഖീ ചന്ദ്രമുഖീ
ചഞ്ചലമിഴിയാം പ്രാണസഖീ..
പ്രാണസഖീ...
ഇണയരന്നങ്ങള് ഇളകൊള്ളും നിന് മാറില്‍
കുളിരില്‍ ഞാന്‍ മുഴുകുമ്പോള്‍
ഇതളിതളായൊരു പൂവിരിയും അതില്‍
ഇതള്‍ തോറും മുത്തുകള്‍ നിറയും
നിറയും മുത്തുകള്‍ നിറയും..
വെറുതേ ചിരിയ്ക്കും നിന് തരിവള പുതിയൊരു
പുളകത്തിന്‍ കഥപറയും
അരയില്‍ നിന് കാഞ്ചനകാഞ്ചിയില് പുതിയൊരീ
അനുഭൂതി ഒരു മുത്തു കോര്‍ക്കും
കോര്‍ക്കും ഒരു മുത്തു കോര്‍ക്കും....