മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....
ആരില്‍ നിന്നാരില്‍ നിന്നാദ്യമായ് സ്നേഹത്തിന്
മാധുരി ഞാന്‍ നുകര്‍ന്നു
ആ നല്ല ജീവന്റെ വേദനയാകെയെന്
ജീവനിലേയ്ക്കു പകര്‍ന്നു തരൂ
പകര്‍ന്നു തരൂ....പരമദയാമയി നീ....
മംഗളാംബികേ മായേ....
സ്നേഹവും ദുഃഖവും മോഹവും മുക്തിയും
ജീവിതമെനിയ്ക്കു തന്നു
പൂജയ്ക്കു കത്തിച്ച കര്പ്പൂരജ്വാലയായ്
ഈ ജീവനമ്മേ എരിഞ്ഞിടട്ടേ....
എരിഞ്ഞിടട്ടേ...അരിയ നിന് സന്നിധിയില്‍....
മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....