Kavida paadiya raakkuyilin

കവിത പാടിയ രാക്കുയിലിന്‍
Work
Year
Language

കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു
ആ കനകപഞ്ജരം മാത്രമവര്‍ കവര്‍ന്നെടുത്തു

തൂവലും ചിറകുകളും വിറങ്ങലിച്ചിരിക്കും
ആ പൂവലാംഗം വാരിയവര്‍ പുണര്‍ന്നു വീണ്ടും
ചിറകില്‍നിന്നും താഴെ വീണ നവരത്നങ്ങള്‍
ചിതറിവീണ ബാഷ്പധാര മാത്രമായിരുന്നു
കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു...

കണ്ണൂനീരില്‍ കൊളുത്തിവെച്ച നെയ്ത്തിരി കയ്യിലേന്തി
സുന്ദരിയാം ചൈത്രയാമിനി വാനിലെത്തുമ്പോള്‍
കൂടുവിട്ടാ പൈങ്കിളിതന്‍ ആത്മഗദ്ഗദം
ദൂരചക്രവാളമാകെ മാറ്റൊലികൊള്‍വൂ
കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു...

kavidabāḍiya rākkuyilin kaḻuttaṟuttu
ā kanagabañjaraṁ mātramavar kavarnnĕḍuttu

tūvaluṁ siṟagugaḽuṁ viṟaṅṅaliccirikkuṁ
ā pūvalāṁgaṁ vāriyavar puṇarnnu vīṇḍuṁ
siṟagilninnuṁ tāḻĕ vīṇa navaratnaṅṅaḽ
sidaṟivīṇa bāṣpadhāra mātramāyirunnu
kavidabāḍiya rākkuyilin kaḻuttaṟuttu...

kaṇṇūnīril kŏḽuttivĕcca nĕyttiri kayyilendi
sundariyāṁ saitrayāmini vānilĕttumboḽ
kūḍuviṭṭā paiṅgiḽidan ātmagadgadaṁ
dūrasakravāḽamāgĕ māṭrŏligŏḽvū
kavidabāḍiya rākkuyilin kaḻuttaṟuttu...