സൌന്ദര്യപൂജയ്ക്കു പൂക്കൂടയേന്തുന്ന
ചക്രവാളത്തിലെ പെണ്ണേ
സൌഗന്ധികക്കുളിര് തെന്നലേറ്റേറ്റു നീ
സൌമ്യയായ് നില്ക്കുവതെന്തേ - ദൂരെ
സൌമ്യയായ് നില്ക്കുവതെന്തേ (സൌന്ദര്യപൂജയ്ക്കു)
കഥകളിപ്പെണ്ണിന് മുദ്രകള്‍ നല്കിയ
കമനീയ നാടിന്റെ കാവ്യം
കഥകളിപ്പെണ്ണിന് മുദ്രകള്‍ നല്കിയ
കമനീയ നാടിന്റെ കാവ്യം
നിന് മിഴിത്തുമ്പുകള്‍ നോക്കി പഠിച്ചാലും
ജനനി തന് പരിശുദ്ധ ഭാവം
തെളിനീരിന് ഹൃദയാന്ദരാളം (സൌന്ദര്യപൂജയ്ക്കു)
സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
നാണം വരുന്നോ - നാണം വരുന്നോ
നിനക്കു നിന് സ്വപ്നങ്ങള്‍
പൂവണിയുന്നൊരീ കാലം
തേന്മഴ പെയ്യുമീ പ്രായം (സൌന്ദര്യപൂജയ്ക്കു)