വാഴ്ത്തുന്നു ദൈവമേ നിന് മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന് അഴലിന് കൂരിരുള്‍ മാറ്റി - ഹൃദയത്തിന്
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
പനിനീരു വിരിയുന്ന പറുദീസ നല്കി
പാരില്‍ മനുഷ്യനായ് ദൈവം - പനിനീരു
അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകള്‍ - അതിനുള്ളില്‍
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന് അഴലിന് കൂരിരുള്‍ മാറ്റി
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന് അഴലിന് കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്സ്നേഹമുന്തിരിപ്പൂക്കള് - ചെന്നായ്ക്കളെ
ഇന്നും ചൊരിയേണമീഭവനത്തിലെ
കണ്ണീരിന് യോര്ദ്ദാന് കരയില്‍ - ഇന്നും ചൊരിയേണം
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന് അഴലിന് കൂരിരുള്‍ മാറ്റി
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന് അഴലിന് കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു