മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്പ്പാട്ടിൻ മണികിലുക്കം
ആറ്റുവഞ്ചി കടവത്ത് അരയന്നത്തോണി അടുത്തപ്പോൾ
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
വില്ലു വെച്ചൊരു വണ്ടിയിൽ നിന്നും
പവിഴക്കൽ പതക്കമിട്ടവൾ ഇറങ്ങി വന്നപ്പോൾ
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
തേന്മാവിൻ ചില്ലയിലെ വാലാട്ടിപ്പെൺപക്ഷീ
വിരുന്നിനാരോ വരുമെന്നൊരു കളകാഞ്ചി ചൊല്ലുമ്പോൽ
അവനാരെന്നറിയാനായി നീ ഒളിഞ്ഞു നോക്കിപ്പോയി
ആ കണ്മുന കൊണ്ടെൻ കനകമയൂരം പീലി നിവർത്തിപ്പോയി
കനകമയൂരം പീലി നിവർത്തിപ്പോയി
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
ആകാശമാളികയിൽ മഴവില്ലിൻ ജാലകവാതിൽ
പാളി മെല്ലെ മെല്ലെ തുറന്നു നോക്കുമ്പോൾ
പുതുമഴയായെൻ അരികിൽ വന്നവൻ ഉമ്മ വച്ചേ പോയി
കാർമുകിൽ അഴകിൽ പൊന്മയിലപ്പോൾ പീലി നിവർത്തിപ്പോയി
പൊന്മയിലപ്പോൾ പീലി നിവർത്തിപ്പോയി
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
കാണുന്നൊരു നേരത്ത് നാണത്തിൽ മുങ്ങി പോയാൽ
കല്യാണവീട്ടിൽ ചെല്ലുമ്പോ എന്തു ചെയ്യും നീ
തെളിഞ്ഞു നിൽക്കും വിളക്കുമായ് അകത്തു കയറും ഞാൻ
അവന്റെ ഹൃദയം പ്രണയനിലാവിൽ പങ്കു വെയ്ക്കും ഞാൻ
പ്രണയ നിലാവിൽ പങ്കു വെയ്ക്കും ഞാൻ