ഇന്ദുമാലിനീ സ്നേഹയാമിനി
എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ
കിനാവുകള്‍ ശ്യാമവസന്തമാക്കൂ
എന്നേ പ്രേമഗൗതമനാക്കൂ
അനുരാഗ മൃദുല മൃദുലരാഗം
ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ
(ഇന്ദുമാലിനീ)
ഈ സ്വപ്നസൗന്ദര്യം ആസ്വദിക്കാന്‍
എനിക്കായിരം മിഴികള്‍ തരൂ (2)
വൈകിവന്ന പാര്വ്വണലഹരിയില്
മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ (2)
പാടുവാന്‍ ... ഒരിക്കലും പാടിയാല്‍
തീരാത്ത ഗാനം തരൂ
(ഇന്ദുമാലിനീ)
അറിയാതെപോയൊരു സൗഭാഗ്യം ഇന്നു ഞാന്‍
അലിവായ് തിരിച്ചറിഞ്ഞു (2)
കാണാതെപോയൊരു പൊന്കതിര് പൂവിനെ
മെയ്യോടു മെയ്ചേര്‍ത്തു പുണരൂ (2)
ഇവളെ..... ഇവളേയെന് ആത്മാവില്‍
വീണ്ടും തിരിച്ചറിഞ്ഞു
(ഇന്ദുമാലിനീ)