സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്ത്തിയ
സുല്‍ത്താനേ പൊന്നു സുല്‍ത്താനേ
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ് (സ്വപ്നത്തിലെന്നെ)
പത്തു നിലപ്പന്തലിട്ട് പന്തലലങ്കരിച്ച്
പട്ടാഭിഷേകമിനിയെന്നാണ്
പട്ടിന്റെ മെത്തയുള്ള പള്ളിയറയിലേക്കു
പല്ലക്കിലിറങ്ങുന്നതെന്നാണ് (സ്വപ്നത്തിലെന്നെ)
കണ്മുന്നിലന്നൊരിക്കല് കണ്ടതില്പിന്നെനിക്ക്
ഒന്നിച്ചു താമസിക്കാന്‍ കൊതിയാണ്
മൊഞ്ചുള്ള പുഞ്ചിരിതന്‍ മുന്തിരിപ്പഴമുണ്ണാന്
ഖല്‍ബിലെ പൈങ്കിളിയ്ക്കു കൊതിയാണ്
ഒഹോ ഒഹോ ഹൊ (സ്വപ്നത്തിലെന്നെ)