കണ്മണിയേ... കണ്മണിയേ
കരയാതുറങ്ങു നീ
കണ്ണിനു കണ്ണായ് നിന്നെ വളര്‍ത്താന്‍
അമ്മയില്ലേ നിന്നരികില്‍...അരികില്‍...അരികില്‍ ...
കരളില്‍ പടരും മുള്ചെടിയിന്മേല്
കാലം വിടര്‍ത്തിയ മലരല്ലേ
ജീവിതമാകും ഇരുളിന് നടുവില്‍
ദൈവം നീട്ടിയ തിരിയല്ലേ..അല്ലേ...അല്ലേ (കണ്മണിയേ )
നീറിപ്പുകയും അമ്മ തന് ഹൃദയം
നീയെന്തറിയുന്നൂ...
എന്നാത്മാവിലെ വേദനകള്‍
നീയെന്തറിയുന്നൂ..............