ലാവണ്യ ദേവതയല്ലേ
നീയെന്റെ പൌര്‍ണമിയല്ലേ (ലാവണ്യ ..)
എന്നുള്ളില്‍ എന്നും പൂക്കും സൌന്ദര്യമേ
എന്നുള്ളില്‍ എന്നും ഉണരും സംഗീതമേ (ലാവണ്യ ..)
ഏകാന്തമാം എന്‍ വീഥിയില്‍ നീ ഏകയായ് എത്തുമീ സന്ധ്യയില്‍
വാചാലമാം നിന് കണ്ണുകള്‍ തേന്‍ മുള്ളുകള്‍ എയ്യുമീ വേളയില്‍
ഹൃദയത്തില്‍ പൂക്കളുമായി പുളകങ്ങള്‍ ഞാന്‍ പകരുന്നു
എന്നുള്ളില്‍ എന്നും ഉണരും സംഗീതമേ (ലാവണ്യ ..)
ആകാശവും എന്‍ ആശയും വര്‍ണ്ണങ്ങളില്‍ മുങ്ങുമീ സന്ധ്യയില്‍
രാഗര്ദ്രമാം എന്‍ ചിന്തകള്‍ ആവേശമായ് മാറുമീ വേളയില്‍
നിറയുന്ന ലജ്ജകള്‍ പുല്കി മധുരങ്ങള്‍ ഞാന്‍ നുകരട്ടെ
എന്നുള്ളില്‍ എന്നും ഉണരും സംഗീതമേ (ലാവണ്യ ..)