കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ
കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ നീ
ചെമ്പനീർ മലർച്ചുണ്ടിലെ തേൻ നുകർന്നില്ലേ
തേൻ നുകർന്നില്ലേ.....
(കുടമുല്ലക്കാവിലെ.....)
മാരിവില്ലും ചൂടിയെത്തും മേടവാർമുകിലേ....
മാരിവില്ലും ചൂടിയെത്തും മേടവാർമുകിലേ
നിന്നാവനാഴിയില് പൂവമ്പോ തേന്മഴക്കുളിരോ
താലിചാർത്തിയ രാവിൽ നീയൊരു താമരക്കിണ്ണം
നറുതേൻ നിറച്ചു കൊണ്ടെന്നെ തേടിവന്നില്ലേ
(കുടമുല്ലക്കാവിലെ.....)
ആലവട്ടം വീശിനിൽക്കും ആവണിപ്പുലരീ...
ആലവട്ടം വീശിനിൽക്കും ആവണിപ്പുലരീ
നീ തേരിലേറി വന്നല്ലോ തേൻ നുകർന്നല്ലോ
പാൽപ്പുഴയിൽ കുളിച്ചെത്തും പൗർണ്ണമിസന്ധ്യേ
നിൻ സ്നേഹദാഹം തേനലയിൽ പകരുകില്ലേ
(കുടമുല്ലക്കാവിലെ....)