കണ്ണുനീരിന്‍ പെരിയാറ്റില്‍
മലവെള്ളം പൊങ്ങീ
പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി
കണ്ണുനീരിന്‍ പെരിയാറ്റില്‍...
നീന്തി നീന്തി നീ ചെന്നതക്കരെ - ഏ അക്കരെ
നീരൊഴുക്കില്‍ ഞാനടിഞ്ഞതിക്കരേ - ഇക്കരെ
കാറ്റലറും - കടലിരമ്പും..
കാറ്റലറും കടലിരമ്പും കര്‍ക്കിടകത്തില്‍
എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേര്‍പിരിഞ്ഞൂ -
എന്നെ വേര്‍പിരിഞ്ഞൂ
കണ്ണുനീരിന്‍ പെരിയാറ്റില്‍...
ഈ നദി തന്‍ തീരഭൂവില്‍
പണ്ടു നാം - ഓ - പണ്ടു നാം
പ്രാണഹര്‍ഷം കൊണ്ടെഴുതിയ കഥകളെ - കഥകളെ
കാലവര്‍ഷ - നീലമേഘം..
കാലവര്‍ഷ നീല മേഘം മായ്ച്ചു കളഞ്ഞു ഇന്നീ
കാളരാത്രി മാത്രമെന്റേ കൂട്ടിനു വന്നു - എന്റെ
കൂട്ടിനു വന്നു
കണ്ണുനീരിന്‍ പെരിയാറ്റില്‍...