Kanneerilalle jananam

കണ്ണീരിലല്ലേ ജനനം
Year
Language

കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം
ഈ മണ്ണില്‍ കണ്ണീരിലല്ലേ ജനനം

വിടരുന്നു മോഹങ്ങളിവിടെ
പടരുന്നു സങ്കല്‍പ്പമിവിടെ
പാറുന്നു കരളിന്‍ പരാഗങ്ങള്‍ നോവില്‍
കണ്ണീരിലല്ലേ ജനനം.....

വളരുന്ന വ്യാമോഹനടയില്‍
തളരുന്നു പാദങ്ങളൊടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍
കണ്ണീരിലല്ലേ ജനനം..........

kaṇṇīrilalle jananaṁ
kaṇṇīrilalle maraṇaṁ
ī maṇṇil kaṇṇīrilalle jananaṁ

viḍarunnu mohaṅṅaḽiviḍĕ
paḍarunnu saṅgalppamiviḍĕ
pāṟunnu karaḽin parāgaṅṅaḽ novil
kaṇṇīrilalle jananaṁ.....

vaḽarunna vyāmohanaḍayil
taḽarunnu pādaṅṅaḽŏḍuvil
serunnu prāṇan vidumbunna kāṭril
kaṇṇīrilalle jananaṁ..........