Title (Indic)ഇനിയൊരു ജന്മമുണ്ടെങ്കില് WorkKannaki Year2002 LanguageMalayalam Credits Role Artist Music Kaithapram Viswanath Performer KJ Yesudas Writer Kaithapram LyricsMalayalamഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില് യാദവയമുനാതീരത്തു കാണാം (ഇനിയൊരു) നിനക്കുറങ്ങാന് അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്കു നല്കാന് ഇടനെഞ്ചിനുള്ളിലൊ- രൊറ്റച്ചിലമ്പുമായ് നില്ക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം (ഇനിയൊരു) നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില് നമുക്കന്നൊ- രര്‍ദ്ധനാരീശ്വരനാവാം (ഇനിയൊരു) Englishiniyŏru janmamuṇḍĕṅgil namukkā sarayūdīrattu kāṇāṁ pinnĕyuṁ janmamuṇḍĕṅgil yādavayamunādīrattu kāṇāṁ (iniyŏru) ninakkuṟaṅṅān ammayĕppolĕ ñānuṇṇāduṟaṅṅādirikkāṁ ninakku nalgān iḍanĕñjinuḽḽilŏ- rŏṭraccilambumāy nilkkāṁ paṇayappĕḍumbŏḻuṁ toṭrugŏṇḍĕnnuṁ pāñjāliyāy puñjirikkāṁ (iniyŏru) ninṟĕ devāṅgaṇaṁ viṭṭu ñān sīdayāy kāṭṭilekkegayāy pogāṁ ninṟĕ kuññuṅṅaḽĕ pĕṭruvaḽartti ñān ninakkāy noṭrunoṭririkkāṁ pinnĕyuṁ janmamuṇḍĕṅgil namukkannŏ- rarddhanārīśvaranāvāṁ (iniyŏru)