അത്തിനന്തം തെയ്
തിനന്താരേ തെയ് തെയ്
അത്തിനന്തം തെയ് തെയ്
തിനന്താരേ തെയ്
(അത്തിനന്തം)
അങ്ങു വടക്കുപക്കം - തെയ്
ഞാനൊരു കതിരുകണ്ടേ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
പൊന്നിളംകതിരുകണ്ടാല് - തെയ്
സൂരിയക്കതിരുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
കതിര്പഴക്കം - തെയ്
വാനിടം തണ്ടുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
ചെങ്കതിരെളക്കം - തെയ്
ചെങ്കടല്മാലപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം)
അങ്ങു വടക്കുപക്കം - തെയ്
ഞാനൊരു പോരുകണ്ടേ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
ആ പോരുകണ്ടാല് - തെയ്
ചെമ്പുലിപ്പോരുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
പോരിന്റെ ചേലുകണ്ടാല്‍ - തെയ്
ചിത്തിരച്ചേലുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം)
പോരിന്റെ വീറുകണ്ടാല് - തെയ്
ചെങ്കനല്ക്കാറ്റുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
അങ്ങു വടക്കുപക്കം - തെയ്
പണ്ടോരു വാള്മിനുക്കം - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
വാളിന്റെ മിന്നല്‍ കണ്ടാല്‍ - തെയ്
കൊള്ളിയാന്‍ മിന്നുംപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം)
വാളിണക്കം തന്നാങ്കളി
പോര്വഴക്കം തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
അങ്ങു വടക്കുപക്കം പോരടിച്ചോളി-
വളാരിവളോ തെയ് തെയ്
വാളിളക്കും പെണ്ണേ പടവാളിളക്കുന്നാര്ച്ച
അങ്ങു വടക്കുപക്കം പോരടിച്ചോളി-
വളാരിവളോ തെയ് തെയ്
വാളിളക്കും പെണ്ണാണിവളാളിളക്കും പെണ്ണ്