എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ
എന്റെ കിനാപ്പന്തലില്‍
വെറുതേ കാണാന്‍ വെറുതേ യിരിക്കാന്‍
വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍
വെറുതേ വെറുതേ മിണ്ടാന്‍
നീയില്ലെങ്കില്‍ നീവരില്ലെങ്കില്‍
എന്തിനെന് കരളില്‍ സ്നേഹം വെറുതേ
എന്തിനെന് നെഞ്ചില്‍ മോഹം
മണമായ് നീയെന്‍ മനസ്സിലില്ലാതെ
എന്തിനു പൂവിന് ചന്തം വെറുതേ
എന്തിനു രാവിന് ചന്തം
എന്നുവരും നീ എന്നുവരും നീ......
ഓര്‍മ്മയിലെന്നും ഓമനിപ്പൂഞാന്‍
തമ്മില്‍ കണ്ടനിമിഷം നമ്മള്
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും
അര്‍ത്ഥം തോന്നിയ നിമിഷം ആയിരം
അര്‍ത്ഥം തോന്നിയ നിമിഷം
എന്നുവരും നീ എന്നുവരും നീ......