ഏ..... ഏ....
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ !
ഇന്നിനെല്ലാം നാളെയുണ്ടേ!
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ!
ചപ്രമഞ്ചത്തേരിലെത്തും തമ്പുരാനും മണ്ണിലെത്തും
രാപ്പറയന് ചന്ദിരനും വീണുപോയാല്‍ മണ്ണിലെത്തും
താഴെനിന്നാല് വീഴുകില്ല താണുനിന്നാല് നോവുകില്ല
കുമ്പാചെമ്പാ പൂങ്കുറവാ വമ്പെടുത്താല് കൊമ്പുകുത്തും
തൂമ്പവേണോ മുള്ളെടുക്കാന്‍ !
വാളുവേണോ പൂവിറുക്കാന്‍ !
മലയരയന്‍ ചെമ്മരനും
തമ്പുരാനും ചോരയൊന്നേ!
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ
ഇന്നിനെല്ലാം നാളെയുണ്ടേ!
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ!
ഓ.....ഓ.......
E....E.....