എങ്ങാണോ സ്നേഹാരാമം....
എങ്ങാണെന്‍ തേന്‍നിലാപ്പൂക്കള്‍
നീഹാരസന്ധ്യാഹൃദയം പാടി
പൂത്തുമ്പിയെങ്ങോ മെല്ലെ തേങ്ങി...
എങ്ങാണോ സ്നേഹാരാമം....
എങ്ങാണെന്‍ തേന്‍നിലാപ്പൂക്കള്‍
പൊന്നോണവില്ലും കതിര്പ്പൂവുമായ്
ഇനിയെന്നു വരുമെന്റെ കുഞ്ഞാവണി....(പൊന്നോണ.....)
പറയാതെ പോയോരെന്‍ തിരുവാതിരേ...
പൊയ്പ്പോയ ബാല്യത്തിന് വ്രതചന്ദ്രികേ...
ഇനിയെന്നു കാണുമോ...നാം....
(എങ്ങാണോ.....)
കണികണ്ടു നിറയുന്ന വിഷുവേളയില്‍
കൈക്കുമ്പിളില്‍ വീണ പൊന്നാണ്യമേ..(കണികണ്ടു...)
അകനാഴി നിറയുന്നതെന്നാണിനി
ഉള്പ്പൂക്കള് ഉണരുന്നതെന്നാണിനി
ഇനി എന്നോടു മിണ്ടില്ലയോ.......
(എങ്ങാണോ.....)