ആരാരി രാരിരാരോ
മുത്തേ നീ ചായുറങ്ങ്
എന്നോമല്‍ പൊന്നുറങ്ങ്
ആരാരി രാരിരോ...
ആരാരി രാരിരാരോ
കണ്ണേ നീ വാവുറങ്ങ്
എന്‍ മാറില്‍ ചേര്‍ന്നുറങ്ങ്
ആരാരി രാരിരോ
അമ്മയും ഞാനച്ഛനും ഞാന്‍
കണ്മണീ നീയെന്‍ നിധി
നിന്നിളം ചിരിനാദമിന്നെന്
ആത്മരാഗം ജീവനേ..
എന്റെ നെഞ്ചിലെ നോവിനുള്ളില്‍
കൂടു കൂട്ടി നീ കണ്മണീ
(ആരാരി)
ഇങ്കുവാര്ക്കും നെഞ്ചകം ഞാന്‍
പൊന്മണീ നിന് തൊട്ടില് ഞാന്‍
പ്രാണനേകി ഞാന്‍ കണ്ണേ നിന്നെ
പോറ്റിടും പൊന്നോമലായ്
കണ്ണു ചിമ്മും താരമായ് നിന്
അമ്മ വാനില്‍ കാവലായ്
(ആരാരി)