കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍
ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി)
മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍
മധുരമായ മൌനം അലസമായ നാണം
എങ്ങോ നിന്നൂറും മഞ്ഞിന് കണം
ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
കണ്ണാടിബിംബങ്ങളുള്ളില്‍
കണ്ണാടിബിംബങ്ങളുള്ളില്‍
കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരി )
മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്
ചിറകു തേടിയെല്ലാം ചിരികളായി നീന്തി
ഉള്ളിന്റെ ഉള്ളില്‍ നിന്നോരായിരം
മിന്നാമിനുങ്ങിന് ചില്ലോളങ്ങളില്‍
ഓരോന്നിലും നിന്റെ രൂപം
പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരി )