ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ (ഇല്ലിയിളംകിളി)
ഓലഞാലി പെണ്ണിനെന്നും താനിരുന്നൊന്നാടാനായ്
ആലിമാലിക്കാട്ടിനുള്ളില് നാലടുക്കില്‍ ഊഞ്ഞാല (ഓലഞാലി)
ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ
അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ
കാടൊരു കാറ്റൂതി കിളിചൊല്ലി കാറ്റൊരു കുഴലൂതി മുളചൊല്ലി
കിളിയതിരൊലിവേകി വരവായി മുളയൊരു ശ്രുതിയേകി കനവായി
കാടുപൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി (കാടൊരു കാറ്റൂതി)
കുഞ്ഞാറ്റപൈങ്കിളീ ഒന്നൂഞ്ഞാലാടാന്‍ വാ
ഒന്നല്ല രണ്ടല്ല മൂന്നല്ല
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)
പേരൊരു പേരക്ക കിളിചൊല്ലി നാടൊരു നാരങ്ങ മുളചൊല്ലി
കളിചിരി പതിവായി പലതായി കശപിശ വലുതായി പുകിലായി
ഒന്നു രണ്ടു മൂന്നു ചൊല്ലി തമ്മില്‍ തല്ലായി (പേരൊരു)
നല്ലോലഞ്ഞാലിയും ചങ്ങാതിക്കൂട്ടും പോയി (നല്ലോലഞ്ഞാലിയും)
വന്നാലും നിന്നാലും പോയാലും
ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം)