അല്ലിയാമ്പല്‍ പൂവുകളെ അര്‍ദ്ധനഗ്ന ഗാത്രികളെ
നിലാവിന്റെ നീന്തല്‍പ്പൊയ്കയില്‍ നീരാടും തോഴികളെ
അല്ലിയാമ്പല്‍ ......
നിങ്ങടെ കടവില്‍ ചന്ദനപ്പടവില്‍ ഞങ്ങള്‍ക്കു കുളിയ്ക്കാനിടമുണ്ടോ? (2)
നിങ്ങടെ കയ്യിലെ കുളിരിലക്കുമ്പിളില്‍ ഞങ്ങള്‍ക്കു ചൂടാന്‍ പൂവുണ്ടോ?
ഞങ്ങള്‍ക്കു ചൂടാന്‍ പൂവുണ്ടോ ..... നിങ്ങടെ
അല്ലിയാമ്പല്‍ .....
മാറില്‍ നിങ്ങള്‍ വാരിച്ചുറ്റിയൊരീറന് പൂഞ്ചേല (2)
മാറിയുടുക്കാന്‍ ഞങ്ങള്‍ക്കു തരുമോ മഞ്ഞിന്റെ പൂഞ്ചേല? (2)
നിങ്ങടെ കുടിലില്‍ വള്ളിക്കുടിലില്‍ ഞങ്ങള്ക്കുറങ്ങാനിടമുണ്ടോ?
നിങ്ങടെ കയ്യിലെ മുത്തുക്കുടങ്ങളില്‍ ഞങ്ങള്‍ക്കു കുടിയ്ക്കാന്‍ തേനുണ്ടോ?
ഞങ്ങള്‍ക്കു കുടിയ്ക്കാന്‍ തേനുണ്ടോ