Kalyaanasaugandhigappoongaavanattil

കല്യാണസൗഗന്ധികപ്പൂങ്കാവനത്തില്‍
Year
Language

Kalyana saugandhika ponkavanathiloru

കല്യാണസൌഗന്ധികപ്പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെക്കണ്ടൂ
കഞ്ജബാണന്റെ കളിത്തോഴിയാമൊരു
കസ്തൂരിമാനിനെക്കണ്ടൂ

താഴ്വരക്കാട്ടില്‍നിന്നതിനെപ്പിടിയ്ക്കുവാന്‍
താമരനൂല്‍ വല കൊരുത്തുവച്ചൂ
ദാഹിച്ചുമോഹിച്ചു കൂടെവളര്‍ത്തുവാന്‍
സ്നേഹം കൊണ്ടൊരു കുടില്‍ തീര്‍ത്തു

മാനസക്കുമ്പിളില്‍ അതിനു കുടിയ്ക്കുവാന്‍
മാതളത്തേന്‍പഴം പിഴിഞ്ഞുവച്ചു
സ്വര്‍ഗ്ഗവും ഭൂമിയും കണ്ടുനടക്കുവാന്‍
സ്വപ്നം കൊണ്ടൊരു രഥം തീര്‍ത്തു

ആശിച്ചതൊക്കെയും അതിനു കൊടുക്കുവാന്‍
ആയിരം കൂട്ടങ്ങള്‍ ഒരുക്കിവച്ചൂ
ഞാനാണാപുള്ളിമാന്‍ എന്നാത്മനാഥന്
പ്രാണന്റെ പ്രാണനാം പ്രിയതമഞാന്‍

Kalyana saugandhika ponkavanathiloru

kalyāṇasaൌgandhigappūṅgāvanattilŏru
kastūrimāninĕkkaṇḍū
kañjabāṇanṟĕ kaḽittoḻiyāmŏru
kastūrimāninĕkkaṇḍū

tāḻvarakkāṭṭilninnadinĕppiḍiykkuvān
tāmaranūl vala kŏruttuvaccū
dāhiccumohiccu kūḍĕvaḽarttuvān
snehaṁ kŏṇḍŏru kuḍil tīrttu

mānasakkumbiḽil adinu kuḍiykkuvān
mādaḽattenpaḻaṁ piḻiññuvaccu
svarggavuṁ bhūmiyuṁ kaṇḍunaḍakkuvān
svapnaṁ kŏṇḍŏru rathaṁ tīrttu

āśiccadŏkkĕyuṁ adinu kŏḍukkuvān
āyiraṁ kūṭṭaṅṅaḽ ŏrukkivaccū
ñānāṇābuḽḽimān ĕnnātmanāthan
prāṇanṟĕ prāṇanāṁ priyadamañān