അമൃതവർഷിണീ പ്രിയഭാഷിണീ നിൻ
മൃദുലതന്ത്രികളിൽ വിരലൊഴുകുമ്പോൾ
വിടരുന്നു മുന്നിലൊരു സ്വരചക്രവാളം
സരിഗമപധനീ സപ്തസ്വരചക്രവാളം
സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ്
വെള്ളിക്കൊലുസുകൾ ഉള്ളിൽ കിലുക്കും
ഷെല്ലിയുടെ കവിതകളേ
ഡാലിയപ്പൂവിൻ മാറിലുറങ്ങും
കാമുകശലഭങ്ങളേ
മുത്തുച്ചിപ്പിയിൽ മുന്തിരിച്ചാറുമായ്
ഉദ്യാനവിരുന്നിനു വരുമോ
ഇന്ദീവരങ്ങൾ വിടരുന്നു മുന്നിൽ
ഇന്ദ്രധനുസ്സുകൾ ചിലമ്പണിയുന്നു
സംഗീതത്തിൻ ബ്രഹ്മപുത്രയിൽ
സ്വർണ്ണഹംസമായ് ഞാനൊഴുകുന്നു
ലൗവ് ബേർഡ്സ് ലൗവ് ബേഡ്സ്
വർണ്ണപ്പീലിച്ചിറകുകൾ വീശും
വാനമ്പാടികളേ
പവിഴച്ചുണ്ടുകൾ തമ്മിലുരുമ്മിപ്പാടും കുരുവികളേ
മുത്തുച്ചിപ്പിയിൽമുന്തിരിച്ചാറുമായ്
ഉദ്യാനവിരുന്നിനു വരുമോ
(അമൃത...)