You are here

Saaradendu paadi

Title (Indic)
ശാരദേന്ദു പാടി
Work
Year
Language
Credits
Role Artist
Music Ilayaraja
Performer G Venugopal
Writer Kaithapram

Lyrics

Malayalam

ഒരു നാളും കേൾക്കാത്ത സംഗീതം
ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങൾ
പൂനിലാമൊഴികളായ് രാത്രിതൻ കവിതയായ്
പാടുന്നു പാടുന്നു പൂന്തിങ്കൾ
ആ..ആ.ആ പാടുന്നു പാടുന്നു പൂന്തിങ്കൾ

ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ
സാമഗാനമോതി സാന്ത്വനങ്ങൾപോലെ ഓമലേ
സ്നേഹശാരികേ എങ്ങു നിൻ മുഖം
സ്വപ്നദൂതികേ ഇനി എന്നു കാണുമോ
നാളെയീ ലോകമെൻ കൈകളിൽ
(ശാരദേന്ദു...)

ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ
വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ
തേങ്ങുമെൻ തെന്നലേ നീയുറങ്ങിയോ
താരിളം തിരികളേ കേണുറങ്ങിയോ
ഈ ശ്യാമരാവു നാളെ പുലരിയായ് വരും
നാളെ ഈ ചില്ലകൾ പൂവിടും
(ശാരദേന്ദു...)

മായാമരാളമായി നീ വരൂ പ്രിയേ
ചേതോഹരാംഗിയായ് ദേവീ നീ വരൂ
നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും
കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും
നാം കണ്ട പൊൻ കിനാക്കൾ കുളിരുമായ് വരും
നാളെ ഈ ലോകമെൻ കൈകളിൽ
(ശാരദേന്ദു...)

English

ŏru nāḽuṁ keḽkkātta saṁgīdaṁ
innŏru nāḽuṁ kāṇātta svapnaṅṅaḽ
pūnilāmŏḻigaḽāy rātridan kavidayāy
pāḍunnu pāḍunnu pūndiṅgaḽ
ā..ā.ā pāḍunnu pāḍunnu pūndiṅgaḽ

śāradendu pāḍi nāḽĕ nallanāḽĕ omale
sāmagānamodi sāndvanaṅṅaḽpolĕ omale
snehaśārige ĕṅṅu nin mukhaṁ
svapnadūdige ini ĕnnu kāṇumo
nāḽĕyī logamĕn kaigaḽil
(śāradendu...)

ŏru mātra kāṇuvān vannadāṇu ñān
viḽi ŏnnu keḽkkuvān ninnadāṇu ñān
teṅṅumĕn dĕnnale nīyuṟaṅṅiyo
tāriḽaṁ tirigaḽe keṇuṟaṅṅiyo
ī śyāmarāvu nāḽĕ pulariyāy varuṁ
nāḽĕ ī sillagaḽ pūviḍuṁ
(śāradendu...)

māyāmarāḽamāyi nī varū priye
sedoharāṁgiyāy devī nī varū
nāḽĕ nin arigilĕn kuññuṇarnniḍuṁ
kuññiḽaṁ mŏḻigaḽil ten suranniḍuṁ
nāṁ kaṇḍa pŏn kinākkaḽ kuḽirumāy varuṁ
nāḽĕ ī logamĕn kaigaḽil
(śāradendu...)

Lyrics search