വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ ജന്മമുണരുമോ
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ രാസവനികയില്
നവവസന്തമിവിടെ വരുമോ വനമുരളിയൊഴുകിവരുമോ
യദു വരുമോ യമുനയില്‍ വരുമോ
മീട്ടാത്ത ഗന്ധര്‍വവീണ സ്നേഹമന്ത്രങ്ങള് മീട്ടുന്നു
രാഗാര്ദ്രസിന്ദൂരമോടെ പ്രേമസൂനങ്ങള്‍ പൂക്കുന്നു
സ്വപ്നങ്ങള്‍ പാടുന്നു ആത്മഗീതങ്ങള്‍ അലിവിന് മധുമഴപോലെ
പൂവായ പൂവെല്ലാം പൂ കൊണ്ടു മൂടുന്നു അഴകിന് അലര്ശരന്പോലെ
കാണുന്ന മാത്ര എന്നെ മെയ്യോടു ചേര്‍ത്തു പുല്കാന്
കാര്വര്ണ്ണൻ എന്നു വരുമോ...
ഞാനൊന്നു തഴുകുന്ന നേരം ദേവശില്പ്പങ്ങള് മിന്നുന്നു
പാദങ്ങളിളകുന്ന നേരം ഗോപവൃന്ദങ്ങളാടുന്നു
കാതോടു കാതോരം കണ്ണോടു കണ്ണോളം പ്രണയം തളിരണിയുന്നു
പൂങ്കുയില്‍ കൂകുന്നു പൊന്‍മയിലാടുന്നു എങ്ങും ലയമണിയുന്നു
ഏകാന്തരാവില്‍ എന്നെ മെയ്യോടു ചേര്‍ക്കുവാനായ്
മണിവര്ണ്ണൻ എന്നു വരുമോ