വന്നതോ വെറും കൈയ്യുമായ്
നിന്നതോ നിറകൈയ്യുമായ്
പടിയിറങ്ങുമ്പോള്‍ അവകാശമേകാന്
ഉടല് വെറും ചാരം
ഉയിരിളം തെന്നല്‍
സമയവും സഞ്ചാരവും
അവനവനറിയാത്ത
പരമാര്‍ത്ഥങ്ങള്‍
ചെറു കരയില്‍ നിന്ന് മറുകരയില്‍ പോകാന്‍
തുഴയുന്ന കളിയോടം മനുജ ജന്മം
തുടങ്ങുമ്പോള്‍ കരഞ്ഞും ഒടുങ്ങുമ്പോള്‍ ചിരിച്ചും
തിര മുറിച്ചൊഴുകും കടത്തുവള്ളം
എവിടെ തുടങ്ങിയോ എവിടെച്ചെന്നെത്തുമോ
ഒരിക്കലും അറിയാത്ത തീര്‍ഥയാത്ര
(വന്നതോ )
വിതയ്ക്കുന്നതെല്ലാം കൊയ്യുന്നതിന് മുന്‍പേ
വിധിച്ചതീ തുരുത്തില് വീണൊടുങ്ങിടുന്നു
ഉണക്കുന്നതാരോ എടുക്കുന്നതാരോ
പഴംകഥയാകുന്നു ജന്മബന്ധം
(വന്നതോ )