മൌനനൊമ്പര പൂമിഴികളില്‍ ഊയലാടി വാ
തേന്‍ കിനാവിന്റെ പൂഞ്ചിറകുള്ള വെള്ളിലം കിളീ
ചിരിപ്പൊയ്കയില് കളിയോടമായ്
മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു
നീന്തി നീന്തി വാ
മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു
നീന്തി നീന്തി വാ
കണ്ണ്കൊണ്ടെന്റെ കണ്ണില്‍ എയ്തൊരു പ്രേമസായകം
വന്നു കൊണ്ടത് പെണ്‍കിടാവിന്റെ ചങ്കിലല്ലയോ
മുനയമ്പിലും ചെറു തേന്‍കണം
ശലഭമിലയ്ക്കു മലര് വിളമ്പുന്ന
സ്നേഹ പായസം
ശലഭമിലയ്ക്കു മലര് വിളമ്പുന്ന
സ്നേഹ പായസം
കരളിലെ മോഹങ്ങള്‍ കണ്ണാടി ബിംബങ്ങള്‍
ചുടു നെടുവീര്പ്പിന് കോമരങ്ങള്‍
ഉത്സവം കൂടുന്നോരായിരം സ്വപ്നങ്ങള്‍
മതിമറന്നാടും ചാമരങ്ങള്‍
ഇരുളിലെ നിഴല്‍രൂപ സഞ്ചാരികള്‍
അത് നമ്മള് രണ്ടുപേരുമല്ലയോ
(മൌനനൊമ്പര )
അകലത്തു നാട്ടിലെ അമ്പിളിപ്പൂമാരന്
പ്രണയിച്ചൊരാമ്പല് പെണ്‍കൊടി ഞാന്‍
മനസ്സുകൊണ്ടൂയലാടുന്നോരീ പൂന്തോപ്പില്‍
മനക്കണക്ക് എല്ലാം തേന്‍ കിളികള്‍
മലരിലും മലര് കോര്‍ത്ത മധുരങ്ങളെ
നീയൂന്നി മെല്ലെ മെല്ലെ നീങ്ങിടാം
(മൌനനൊമ്പര )