താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍
പൂവമ്പന് പോറ്റുന്ന പുള്ളിമാനേ!
ഓടിപ്പോകാതെ,പോകാതെ,പൊന്മാനേ
(താരുണ്യം..)
കണ്ണുകളാല്‍ എന്‍ കരളില്‍ കളം വരച്ചു, എന്‍
മനസ്സിന്നാകെയിന്നു ഹരം പിടിച്ചു!
ആലോല കൈകളൊന്നു താലോലിച്ചീടുവാന്‍ ഞാന്‍b
ആലോചിച്ചീടും നേരം എന്തിനു കോപം,ഇതിൻ
ആളാകാന്‍ ഞാന്‍ ചെയ്തതെന്തു പാപം
(താരുണ്യം..)
പാലൊളിചന്ദ്രികയില്‍ പറന്നു വന്നു, ആരും
കാണാതെന്‍ ഖല്ബിലിന്നു വിരുന്നു വന്നു!
മോഹത്തില്‍ നൂലുകൊണ്ടു മോഹിനീ നിന്നെയെന്റെ
രാഗര്‍ദ്ര മാനസത്തില്‍ കെട്ടിയിട്ടല്ലൊ,പ്രേമ
ദാഹത്തില്‍ നീയെന്നെ കൊണ്ടുവിട്ടല്ലൊ!
(താരുണ്യം..)