ഓളം കുഞ്ഞോളം ഓണനിലാവോളം
ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ നീ
താമരയല്ലേ നീ താളം ചേര്‍ന്നാടൂ
ഓണനിലാവൊഴുകിവരും രാവുകള്‍ തോറും
ഓളമെഴും കാറ്റിളകും ചില്ലകള്‍ തോറും
ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും
നറുമലര്‍ പോലഴകിയലും കുരുവിയല്ലേ നീ
മിഴിതുറക്കാന്‍ നാണിച്ചു മാറിനിന്നീടും
അരിമുല്ലമലര്‍ പോലെ പുഞ്ചിരിയുണ്ടേ
ചുരുള്‍ മുടിതന്‍ ഇഴ പാറും കവിത തന്നില്‍
പനിമലരുകള്‍ വിരിയുമോമന പുലരികളുണ്ടേ
പൊങ്ങിയാടി പൊങ്ങിയാടി വിണ്ണിലേത്താമോ?
ചിങ്ങനിലാ പാല്തുളുമ്പും കിണ്ണം തൊടാമോ
വിരലിന് തുമ്പാല്‍ ഒന്നുതൊട്ടാല്‍ അതു മറിഞ്ഞാലോ
മിഴികള്‍ നിറയെ കുളിര് നിലാവു തുളുമ്പി വീണാലോ