കടലും മലയും കടന്ന് ഒരു
കരളിന് തുടിപ്പുകള്‍ വരവായ്
വിരിയും മുകില്‍ നിരകള്‍ സദയമേകിയ
കുളിര്‍ച്ചിറകേറിപ്പറന്നിതാ വരവായ്
താമരമിഴികള്‍ തളരുവതെന്തേ
പ്രേമദേവന്‍ വരവായല്ലോ
പൊന്‍കവിളില്‍ ചുവപ്പുമായ് ചെഞ്ചൊടിയില്‍ ചിരിയുമായ്
എന്തിനൊന്നുമറിയാത്ത നോട്ടം?
മണവാട്ടി ചൊടിക്കേണ്ട മലര്‍മാലയണിയാം
മലരമ്പന്‍ മണിത്തേരില്‍ വരവായല്ലോ
പൊന്‍പറയും വിളക്കുമായ് അമ്പിള്ളിപ്പൊന്‍ താലവുമായ്
അന്‍പിലേ ചിരിച്ചുംകൊണ്ട് പോരാം
കസവിട്ടപുടവയും കവണിയും ചാര്‍ത്തി
കനകത്തിന് താലിയും മാലയും ചാര്‍ത്തി
ചന്തമോടു കണവന്റെ കൈപിടിച്ചു നടക്കുമ്പോള്‍
മിണ്ടുമോ?
മിണ്ടുമോ നീയറിയുമോ എന്നെ?