Kalimangudililirunnu

കളിമൺകുടിലിലിരുന്നു
Work
Year
Language

കളിമൺ കുടിലിലിരുന്നു ഞാൻ പ്രേമ
കവിതകൾ പാടുകയായിരുന്നു
കവിതാവാഹിനി ഹൃദയം മുഴുവൻ
കല്ലോല സുന്ദരമായിരുന്നു (കളിമൺ)

ഏതോ ജന്മത്തിലെവിടെ വച്ചോ കണ്ടു
വേർപിരിഞ്ഞവരെ പോലെ
ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ
ഒരു നാളെന്നെ തിരിച്ചറിഞ്ഞു വന്നു തിരിച്ചറിഞ്ഞു
(കളിമൺ)

എല്ലാം നിനക്കുള്ളതെല്ലാം എടുത്തു നീ
എന്റെയീ തളികയിൽ നൽകീ
പകരം നൽകുവാൻ കണ്ണില്ലാത്തൊരീ
പനിനീർപ്പൂവേ കൈയ്യിലുള്ളു എന്റെ കൈയ്യിലുള്ളു
(കളിമൺ)

kaḽimaṇ kuḍililirunnu ñān prema
kavidagaḽ pāḍugayāyirunnu
kavidāvāhini hṛdayaṁ muḻuvan
kallola sundaramāyirunnu (kaḽimaṇ)

edo janmattilĕviḍĕ vacco kaṇḍu
verbiriññavarĕ polĕ
ŏḻuguṁ rāgattin gadgadaṁ keṭṭu nī
ŏru nāḽĕnnĕ tiriccaṟiññu vannu tiriccaṟiññu
(kaḽimaṇ)

ĕllāṁ ninakkuḽḽadĕllāṁ ĕḍuttu nī
ĕnṟĕyī taḽigayil nalgī
pagaraṁ nalguvān kaṇṇillāttŏrī
paninīrppūve kaiyyiluḽḽu ĕnṟĕ kaiyyiluḽḽu
(kaḽimaṇ)