ആ മലര് പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍മാല നിന് മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു
ആ കൊച്ചു കള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നത് എന്തേ (൨)
മാനത്തിന് പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നത് എന്തേ (൨)
നൽത്തെളിനീരല നിന്നിതൾക്കുമ്പിളിൽ മുത്തമിട്ടോമനിക്കുമ്പോൾ (൨)
കോരിത്തരിച്ച നിന് തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ
ആരേയോ നോക്കി ചിരിപ്പൂ
സിന്ധൂര പൊട്ടിട്ടു ചന്തം വരുത്തിയ നിന് മുഖം വാടുന്ന തെന്തേ
മഞ്ഞവെയിൽ വന്നു തുള്ളുന്നിതോ നിന്റെ കണ്ണിണയെന്തേ കലങ്ങാൻ
നിന് ഇതള്‍ തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ച് ഒന്നു പാടാന്‍ (൨)
എൻ മണിവീണയിൽ വീണ പൂവേ നിന്റെ നൊമ്പരം നിന്നു തുടിപ്പൂ
നൊമ്പരം നിന്നു തുടിപ്പൂ
ആ മലര് പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര് മാല നിന് മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു