Kalabhamala peyyunna

കളഭമഴ പെയ്യുന്ന
Work
Year
Language

കളഭമഴ പെയ്യുന്ന രാത്രി
കല്ലുകള്‍ പൂക്കുന്ന രാത്രി
പുഷ്പവതി മുല്ലയ്ക്കു പൊന്‍തിങ്കള്‍ക്കല
പുടവ കൊടുക്കുന്ന രാത്രി
കളഭമഴ പെയ്യുന്ന രാത്രി

ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവില്‍
ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവില്‍
ഈ രാവില്‍
പന്തലിട്ടതു പോരാഞ്ഞോ
പരാഗ നിറപറ പോരാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ പരിഭവം മാറാത്തൂ
കളഭമഴ പെയ്യുന്ന രാത്രി..

കാറ്റിന്റെ കൈയിലെ രാമച്ച വിശറികള്‍
കാമുകരെയുണര്‍ത്തുമീ രാവില്‍
കാറ്റിന്റെ കൈയിലെ രാമച്ച വിശറികള്‍
കാമുകരെയുണര്‍ത്തുമീ രാവില്‍
ഈ രാവില്‍
പട്ടുമെത്തകളില്ലാഞ്ഞോ
പളുങ്കു മണിയറയില്ലാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ തിരുമിഴി വിടരാത്തൂ (കളഭ)

Added by jayasree on September 8 ,2010

kaḽabhamaḻa pĕyyunna rātri
kallugaḽ pūkkunna rātri
puṣpavadi mullaykku pŏndiṅgaḽkkala
puḍava kŏḍukkunna rātri
kaḽabhamaḻa pĕyyunna rātri

bhūmiyilĕ strīgaḽuṁ avaruḍĕ mohavuṁ
pū nuḽḽi naḍakkumī rāvil
bhūmiyilĕ strīgaḽuṁ avaruḍĕ mohavuṁ
pū nuḽḽi naḍakkumī rāvil
ī rāvil
pandaliṭṭadu porāñño
parāga niṟabaṟa porāñño
ĕndĕnṟĕ devanŏnnuṇarāttū
ĕnde paribhavaṁ māṟāttū
kaḽabhamaḻa pĕyyunna rātri..

kāṭrinṟĕ kaiyilĕ rāmacca viśaṟigaḽ
kāmugarĕyuṇarttumī rāvil
kāṭrinṟĕ kaiyilĕ rāmacca viśaṟigaḽ
kāmugarĕyuṇarttumī rāvil
ī rāvil
paṭṭumĕttagaḽillāñño
paḽuṅgu maṇiyaṟayillāñño
ĕndĕnṟĕ devanŏnnuṇarāttū
ĕnde tirumiḻi viḍarāttū (kaḽabha)

Added by jayasree on September 8 ,2010