[ലാ..ലലാ...ലാ..ലലാ....ലാ..ലാ..ലാ.. ......]
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
(M) ആട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ....
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ....
(F) നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ..
(M) ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
(M) മിനുമിനുങ്ങണ കണ്ണില്‍ കുഞ്ഞു മിന്നാമിന്നികളാണോ....
(F) തുടിതുടിക്കണ നെഞ്ചില്‍ നല്ല തൂവാല്‍ മൈനകളാണോ....
(M) ഏലമലക്കാവില്‍ ഉത്സവമായോ നീലനിലാപെണ്ണേ ...
(F) അമ്മനമാടിവരു പൂങ്കാറ്റെ നിന്നോമലൂയലില്‍ ഞാനാടിടാം
(M) മാനേ പൂന്തേനേ നിന്നെ കളിയാക്കാന്‍
പൊന്നാതിര പോറ്റും ചെറു കാണാക്കുയില്‍ പാടി
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
(F) കരിമഷിക്കണ്ണൊന്നെഴുതാന്‍ പുഴ കണ്ണാടിയായ് നോക്കീ...
(M) കൊലുസുകള്‍ കൊഞ്ചിച്ചണിയാന്‍ നല്ല മുത്താരവും തേടീ...
(F) പൂവനിയില്‍ മേയും പൊന്മകളെ നിന് പൊന്നിതളായ് ഞാനും ...
(M) പൂമ്പാളക്കുമ്പിളിലെ തേന്‍ തായോ തൂവാനത്തുംപികളെ നീ വായോ
(F) ദൂരെ വിണ്ണോരം തിങ്കള്‍ പൊലിയാറാന്
എന്നുള്ളില്‍ കുളിരാര്‍ന്നൊരു മോഹം വിരിയാറായ്
(M) കാട്ടുകുന്നിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ ...
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ ..
(F) നെഞ്ചിലൊരു കുഞ്ഞിളംതുമ്പി പെണ്ണോ തുള്ളുന്നൂ
(M) ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
(F) ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....